LATIN ARCHDIOCESE OF TRIVANDRUM
വിശുദ്ധ തോമസ് ശ്ലീഹായുടെ നാമധേയത്തിലുള്ള നമ്മുടെ ഇടവകയുടെ ഈ വർഷത്തെ വാർഷിക തിരുനാൾ ആഘോഷങ്ങൾക്കായി
പൂന്തുറ സെന്റ് തോമസ് ചർച്ച് ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ 5 മുതൽ 12 വരെ നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ അതീവ
ഭക്തിനിർഭരമായാണ് ഇത്തവണയും ക്രമീകരിച്ചിരിക്കുന്നത്.
ഏപ്രിൽ 5-ന് വൈകുന്നേരം നടക്കുന്ന കൊടിയേറ്റത്തോടെയാണ് തിരുനാൾ ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കമാവുക.
തുടർന്ന് വരുന്ന ദിവസങ്ങളിൽ തിരുനാൾ നൊവേന, പ്രത്യേക പ്രാർത്ഥനകൾ, വചന പ്രഘോഷണം എന്നിവ നടക്കും.
തിരുനാൾ ദിനങ്ങളിൽ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനകളിലും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളിലും എല്ലാ വിശ്വാസികളും
ഭക്തിയോടെ പങ്കുചേരണമെന്ന് വികാരിയച്ചൻ അറിയിക്കുന്നു.
ആഘോഷങ്ങളുടെ സമാപന ദിവസമായ ഏപ്രിൽ 12-ന് വൈകുന്നേരം നടക്കുന്ന
ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ നമ്മുടെ ഇടവകയിലെ എല്ലാ കുടുംബങ്ങളും ഒന്നുചേരും.
വിശ്വാസികൾ എല്ലാവരും ഒരേ മനസ്സോടെ ഈ തിരുനാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് നമ്മുടെ ദൈവനാഥന്റെയും
വിശുദ്ധ തോമസ് ശ്ലീഹായുടെയും അനുഗ്രഹം പ്രാപിക്കുവാൻ പ്രാർത്ഥിക്കുന്നു.
നമ്മുടെ ഇടവകയുടെ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും
പ്രതീകമായ ഈ തിരുനാൾ ദിനങ്ങളിൽ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
തിരുനാൾ നോട്ടീസ് ഡൗൺലോഡ് ചെയ്യാം:
നോട്ടീസ് ഡൗൺലോഡ് ചെയ്യുക (PDF)