LATIN ARCHDIOCESE OF TRIVANDRUM
ഓശാന തിരുന്നാൾ ആഘോഷിച്ചുകൊണ്ട് വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് പൂന്തുറ സെന്റ് തോമസ് ഇടവക. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളുമായി ഭക്തിനിർഭരമായ ഘോഷയാത്രയിൽ പങ്കെടുത്തു.
രാവിലെ 6:00 മണിക്ക് കുരുത്തോല വെഞ്ചരിപ്പിന് ശേഷം നടന്ന വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. ഡോ. ഡാർവിൻ പീറ്റർ മുഖ്യകാർമികത്വം വഹിച്ചു. തിരുക്കർമ്മങ്ങൾക്ക് ശേഷം റവ. ഫാ. അഖിൽ വചന സന്ദേശം നൽകി. ഈ വർഷത്തെ വിശുദ്ധ വാരത്തിലെ തിരുക്കർമ്മങ്ങളിൽ റവ. ഫാ. ഐഷൻ സഹകാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളുമായി ഭക്തിനിർഭരമായി ഈ ആഘോഷത്തിൽ പങ്കുചേർന്നു.
യേശുക്രിസ്തുവിന്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന ഈ തിരുക്കർമ്മങ്ങൾ, വിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മീയ നവീകരണത്തിന്റെയും പുതിയൊരു അനുഭവമായി മാറി. വിശുദ്ധ വാരത്തിലെ വരും ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിലും വിശ്വാസികൾ എല്ലാവരും പ്രാർത്ഥനയോടെ സംബന്ധിക്കണമെന്ന് വികാരിയച്ചൻ അറിയിച്ചു.