Church

ST. THOMAS CHURCH POONTHURA

LATIN ARCHDIOCESE OF TRIVANDRUM

Patron
GRAND FEAST 2026

വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാൾ

ഏപ്രിൽ 05 - 12

തിരുന്നാൾ വിളംബരം 2026

“എനിക്കും യേശുവിനെ കാണണം, എനിക്കും യേശുവിനെ അനുഭവിക്കണം. അവരെല്ലാവരും ഈശോയെ കണ്ടല്ലോ, എനിക്ക് ഈശോയെ തൊടുകയും കൂടി വേണം” - ഉഥിതാനായ ക്രിസ്തുവിനെ മറ്റു ശിഷ്യന്മാരെല്ലാം കണ്ടു എന്ന് പറഞ്ഞപ്പോൾ അവരേക്കാളേറെ ക്രിസ്തുവിനെ സ്നേഹിച്ച തോമാശ്ലീഹായുടെ ഹൃദയത്തിലൂടെ കടന്നു പോയ വാക്കുകൾ ഒരു പക്ഷേ ഇതായിരിന്നിരിക്കണം. ഒടുവിൽ ആ കണ്ടുമുട്ടലിന്റെ അനുഭവത്തിൽ, തൊട്ടറിഞ്ഞ നിമിഷത്തിൽ അവൻ വിളിച്ചു പറഞ്ഞു "എന്റെ കർത്താവേ, എന്റെ ദൈവമേ" എന്ന്.

വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമ്മേ നയിക്കുന്ന തോമാശ്ലീഹായടെ ഈ പ്രഘോഷണം ഓരോ ക്രൈസ്തവനെയും കൊണ്ടെത്തിക്കുന്നത് “കാണാതെ വിശ്വസിക്കുന്നവന്റെ അനുഗ്രഹത്തിലേക്കാണ്”. ഈ ഓർമപ്പെടുത്തലാണ് പൂന്തുറ ഇടവകയെ സംബന്ധിച്ച് കടന്ന് വരുന്ന തിരുന്നാൾ ദിനങ്ങൾ. "നമുക്കും അവനോടൊപ്പം പോയി മരിക്കാം" എന്ന തോമാശ്ലീഹായുടെ വചസുകളിൽ മുഴങ്ങുന്നത് മുക്കുവന്റെ ധീരതയും, തന്റെ ഗുരുനാഥനോടുള്ള അഴമായ സ്നേഹവും, സ്വയംസമർപ്പണവുമാണ്.

നെറ്റിയിൽ കുരിശ് വരച്ചു കൊണ്ട് ആഞ്ഞടിക്കുന്ന തിരമാലകളെയും, വീശുന്ന കാറ്റിനെയും ധീരതയോടെ നേരിടാൻ ഓരോ മുക്കുവനെയും പ്രാപ്തനാക്കുന്നത് ഒരു പക്ഷേ തോമസിന്റെ ഈ വാക്കുകൾ തന്നെയായിരിക്കണം. ഒടുവിൽ ആ വലിയ മുക്കുവന്റെ സുവിശേഷവുമായി ഭാരതത്തിലേക്ക് വന്ന തോമശ്ലീഹായുടെ പാദങ്ങൾ പൂന്തുറ ഇടവകയിലെ ഓരോ വിശ്വാസി ഹൃദയങ്ങളിലും പതിയുമ്പോൾ ഉയരുന്നത് പ്രാർത്ഥനയുടെയും, നൊമ്പരങ്ങളുടെയും നിലവിളികൾ. ആ നിലവിളികൾക്കുള്ള ഉത്തരമാകട്ടെ ഈ പുണ്യദിനങ്ങൾ.

05APR
ഞായർ - പ്രവാസികളുടെ ദിനം

"തോമാശ്ലീഹാ പ്രവാസികൾക്ക് പ്രത്യാശ"

5:00 PM: ജപമാല, ലിറ്റനി, നൊവേന
6:00 PM: കൊടിയേറ്റ്

റവ. ഡോ. ഫാ. ഡാർവിൻ പീറ്റർ

ദിവ്യബലി

റവ. ഫാ. വിക്ടർ എവരിസ്റ്റസ് | വചനപ്രഘോഷണം: റവ. ഡോ. ഫാ. ഡൈസൺ യേശുദാസ്

06APR
തിങ്കൾ - ദരിദ്രരുടെ ദിനം

"തോമാശ്ലീഹാ ദരിദ്രർക്ക് സദ്വാർത്ത"

6:30 AM: ദിവ്യബലി

റവ. ഫാ. വിജിൽ ജോർജ്ജ് | വചനവിചിന്തനം: റവ. ഫാ. കുര്യാക്കോസ്

6:00 PM: ദിവ്യബലി

റവ. ഫാ. ജൂലിയസ് സാവിയോ | വചനപ്രഘോഷണം: റവ. ഫാ. ഇമ്മാനുവേൽ

07APR
ചൊവ്വ - അദ്ധ്വാനത്തിന്റെ ദിനം

"മത്സ്യത്തൊഴിലാളികൾക്ക് അദ്ധ്വാനത്തിന്റെ മാതൃക"

6:30 AM: ദിവ്യബലി

റവ. ഫാ. റീഗൻ | വചനവിചിന്തനം: റവ. ഫാ. വർഗ്ഗീസ്

6:00 PM: ദിവ്യബലി

റവ. ഫാ. റെക്സ് മൊറായിസ് | വചനപ്രഘോഷണം: റവ. ഡോ. ഫാ. ബെവിൻസൺ

08APR
ബുധൻ - മത്സ്യത്തൊഴിലാളി ദിനം

"തോമാശ്ലീഹാ അദ്ധ്വാനിക്കുന്നവർക്ക് കാവൽ"

6:30 AM: ദിവ്യബലി

റവ. ഫാ. പ്രജോഷ് | വചനവിചിന്തനം: റവ. ഫാ. ഹെറിൻ

6:00 PM: ദിവ്യബലി

റവ. ഫാ. ഭാസ്കർ ജോസഫ് | വചനപ്രഘോഷണം: റവ. ഫാ. മരിയ കിറ്റോ

09APR
വ്യാഴം - കുടുംബ ദിനം

"തോമാശ്ലീഹാ കുടുംബത്തിന്റെ വിശ്വാസ പാലകൻ"

6:30 AM: ദിവ്യബലി

റവ. ഫാ. ഫ്രഡി | വചനവിചിന്തനം: റവ. ഫാ. വിനീത്

6:00 PM: ദിവ്യബലി

റവ. ഫാ. ഡോണി | വചനപ്രഘോഷണം: റവ. ഫാ. പ്രഭൽ

10APR
വെള്ളി - വിദ്യാഭ്യാസ ദിനം

"വി. തോമാശ്ലീഹാ സത്യാന്വേഷകൻ"

6:30 AM: ദിവ്യബലി

റവ. ഫാ. റീഗൻ | വചനവിചിന്തനം: റവ. ഫാ. സിൽവർദാസൻ

6:00 PM: ദിവ്യബലി

റവ. ഫാ. ബീഡ് മനോജ് | വചനപ്രഘോഷണം: റവ. ഫാ. സൈറസ് കളത്തിൽ

11APR
ശനി - യുവജന ദിനം

"വി. തോമാശ്ലീഹാ ക്രിസ്തു സ്നേഹിയായ രക്തസാക്ഷി"

6:30 AM: ദിവ്യബലി

റവ. ഫാ. സ്റ്റാലിൻ | വചനവിചിന്തനം: റവ. ഫാ. ഗോഡ്‌വിൻ

6:00 PM: സന്ധ്യാവന്ദനം

വെരി. റവ. ഫാ. ജോൺ എ ആർ | വചനപ്രഘോഷണം: വെരി. റവ. മോൺ. ഡോ. നിക്കോളാസ്

തുടർന്ന് 7.00 PM ന് ചപ്ര പ്രദക്ഷിണം

12APR
ഞായർ - അൽമായ ദിനം

"വി. തോമാശ്ലീഹാ അൽമായരുടെ ആശ്രയം"

6:30 AM: ദിവ്യബലി

റവ. ഫാ. സഫിൻ ഐസൺ എലീസ് | വചനപ്രഘോഷണം: റവ. ഫാ. ജോയി കപ്പൂച്ചിൻ

9:30 AM: ദിവ്യബലി

റവ. ഫാ. ബാബുരാജ് | വചനപ്രഘോഷണം: സാബു OCD

6:00 PM: സമൂഹദിവ്യബലി

മുഖ്യകാർമ്മികൻ: ബിഷപ്പ് റവ. ഡോ. ക്രിസ്തുദാസ്. ആർ